കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗീകരിച്ച 24-ാം പാർട്ടി കോൺഗ്രസ് കരടുരാഷ്ട്രീയ പ്രമേയത്തിലെ ദേശീയസ്ഥിതി വിശകലനം ചെയ്യുന്ന ഭാഗത്ത് തൊഴിലാളി വർഗ്ഗത്തിനുമേലുള്ള രൂക്ഷമായ ചൂഷണം വിശദീകരിക്കുന്ന കൂടെ 2.16 ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. 'സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ആഴം എത്രയെന്ന് വ്യക്തമാകുന്നുണ്ട്. ......
കേരളം നമ്പർ വൺ ആണ്. അതിപ്പോൾ ആരോഗ്യരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിലായാലും കേരളം എപ്പോഴും ഒന്നാമതുതന്നെ. ......
രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകൂടം പിടിച്ചടക്കിയ ഭൂമി, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇരുനൂറോളം കുടുംബങ്ങൾക്ക് തിരികെ ലഭിച്ചു. മഞ്ചേരി നഗരസഭയിലെ പയ്യനാട് വില്ലേജിൽ ഉൾപ്പെടുന്ന മാലാംകുളം മുതൽ പയ്യനാട്-അത്താണിക്കൽ വരെ വിവിധ സർവ്വേ നമ്പറുകളിലായി വ്യാപിച്ചു കിടന്ന 36.49 ഏക്കർ ഭൂമിയാണ് കൈവശക്കാർക്ക് തിരികെ ലഭിച്ചത്. ......
സംസ്ഥാനത്ത് എൽ.ഡി.എഫിന് ഇനിയൊരു ഭരണത്തുടർച്ച വന്നാൽ അത് യു.ഡി.എഫിന് താങ്ങാനാകുന്ന സംഗതിയല്ല. അങ്ങിനെ സംഭവിക്കുന്നപക്ഷം മുന്നണി സംവിധാനം തന്നെ തകർന്നടിയും. ......
വാളയാറിലെ രണ്ട് പെൺകുട്ടികളുടെ ദുരൂഹ മരണത്തെ തുടർന്ന് അവരുടെ മാതാപിതാക്കൾ എട്ടുവർഷമായി നീതിക്കായി പോരാടുന്നു. 2017-ൽ 13 വയസ്സുള്ള മൂത്ത പെൺകുട്ടിയും 52 ദിവസത്തിന് ശേഷം 9 വയസ്സുള്ള ഇളയ പെൺകുട്ടിയും വീട്ടിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ......
അഫ്ഗാനിസ്ഥാനിലെ സദാ പ്രശ്നകലുഷിതമായ ഗസയെക്കുറിച്ച്, കമ്മ്യൂണിറ്റി ട്രെയിനിംഗ് സെന്റർ ഫോർ ക്രൈസിസ് മാനേജ്മെന്റ് എന്ന സംഘടന ഈയിടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലോകമനഃസാക്ഷിയെ ഉലച്ചിരിക്കുകയാണ്. 'നീഡ്സ് സ്റ്റഡി: ഇംപാക്ട് ഓഫ് വാർ ഇൻ ഗസ ഒൺ ചിൽഡ്രൻ വിത്ത് വൾനറബിലിറ്റീസ് ആന്റ് ഫാമിലീസ്' എന്ന ആ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നടുക്കം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. ......
സൗദി ബാലൻ കൊല്ലപ്പെട്ട കേസ്സിൽ റിയാദ് ജയിലിൽ തടവനുഭവിക്കുന്ന കോഴിക്കോട്- കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഇനിയും അനന്തമായി നീളുകയാണ്. ഏഴ് തവണ റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബഞ്ച് റഹീമിന്റെ ജയിൽമോചന കാര്യത്തിൽ തീരുമാനമെടുക്കാതെ ആവർത്തിച്ച് മാറ്റി വെച്ചിരിക്കുകയാണ്. ......
കൽപാന്ത കാലങ്ങളായി നിലനിൽക്കുന്ന ഭാരതത്തിലെ വേദങ്ങൾക്കും ഇതിഹാസങ്ങൾക്കും ഇന്നും കാലികപ്രസക്തിയുണ്ട്. കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ശംഖുനാദത്തിലൂടെ മുഴങ്ങിയ സംഭവാമി യുഗേ യുഗേ എന്ന ആഹ്വാനം യുഗാന്തരങ്ങളായി ഭാരതത്തിന്റെ കാലികശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
യുഗങ്ങളിൽ ഏറ്റവും സവിശേഷമായ ദ്വാപരയുഗാന്ത്യകാലത്താണ് ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം നടക്കുന്നത്. ......
കേരള നിയമസഭയിൽ ജനുവരി 22 ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാലവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി എന്തുകൊണ്ടാണ് കാർബോറാണ്ടം കമ്പനിയിൽ നിന്നും പദ്ധതി ഏറ്റെടുക്കാത്തത് എന്ന വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചു. മറുപടി പറഞ്ഞ വൈദ്യുതി വകുപ്പുമന്ത്രി കെ. ......
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മെയിന്റനൻസ് ഗ്രാന്റും നൽകപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത ഏക സാമൂഹിക വിഭാഗമാണ് ദലിത് ആദിവാസികൾ. 1971 ൽ തുടങ്ങി ഇപ്പോഴും തുടരുന്ന ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ അദ്ധ്യാപക/ അനദ്ധ്യാപക സംഘടനകളോ, യുവജന സംഘടനകളോ ഇടതു/വലതു രാഷ്ട്രീയ പാർട്ടികളോ തയ്യാറല്ല. ......